ദോഹ: കത്താറ ഇന്റർനാഷണൽ റമദാൻ ഓപ്പൺ ക്ലാസിക് ചെസ് ചാമ്പ്യൻഷിപ്പിന്റെ രണ്ട് റൗണ്ടുകൾക്ക് ശേഷം ഇന്ത്യയുടെ സയ്യിദ് അബ്ദുൾ ഖാദർ മുന്നിൽ നിൽക്കുന്നു.കത്താറ കൾച്ചറൽ വില്ലേജിലെ ബിൽഡിംഗ് 15 ലെ ഹാളിൽ നടക്കുന്ന റമദാൻ ഓപ്പൺ ക്ലാസിക് ചെസ് ചാമ്പ്യൻഷിപ്പിൽ 22 രാജ്യങ്ങളിൽ നിന്നുള്ള 90 കളിക്കാർ പങ്കെടുക്കുന്നു. ടൂർണമെന്റ് മാർച്ച് 15 വരെ നീണ്ടുനിൽക്കും.
ഖാദറിന് രണ്ട് പോയിന്റുകളുണ്ട്, സ്വന്തം നാട്ടുകാരനായ ബാലാനന്ദൻ അയ്യപ്പനെപ്പോലെ തന്നെ, എന്നാൽ ടൈ ബ്രേക്കർ കാരണം രണ്ടാമത്തേത് രണ്ടാം സ്ഥാനത്താണ്. ......

ദോഹ: വെബ് സമ്മിറ്റിൽ ഖത്തർ റിസർച്ച്, ഡെവലപ്മെന്റ്, ആൻഡ് ഇന്നൊവേഷൻ കൗൺസിൽ (ക്യുആർഡിഐ) സംഘടിപ്പിച്ച ‘റൈസിംഗ് ഇന്നൊവേറ്റർസ് മത്സരത്തിൽ’ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മികച്ച സമ്മാനം നേടി.
രേഖകളും പാഴ്സലുകളും കാര്യക്ഷമമായി തരംതിരിച്ചുകൊണ്ട് ലോജിസ്റ്റിക് പ്രവർത്തനങ്ങളെ പരിവർത്തനം ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-പവർഡ് ലോജിസ്റ്റിക്സ് ഇന്നൊവേഷൻ, മോഡുലാർ ഓട്ടോമേറ്റഡ് സോർട്ടിംഗ് ഹബ് (മാഷ്) രൂപകൽപ്പന ചെയ്തതിനാണ് ഇന്ത്യൻ വിദ്യാർത്ഥി സംഘത്തിന് വെബ്സമ്മിറ്റിൽ സമ്മാനം നേടാനായത്.കേരളത്തിലെ കോഴിക്കോട്, കുറ്റിയാടിയിൽ നിന്നുള്ള ഹനീഷ് അബ്ദുള്ള (ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി, ഇംഗ്ലണ്ട്, ലീഡ്സ് യൂണിവേഴ്സിറ്റി); ചെന്നൈ, തമിഴ്നാട്ടിൽ നിന്നുള്ള ജയ് ആദിത്യ (ഒന്നാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ബിറ്റ്സ് പിലാനി, ദുബായ് കാമ്പസ്); കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള നിഹാൽ ആഷിക് (ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ ഒന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി). സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയ DHL ഖത്തറിൽ നിന്ന് അവരുടെ പദ്ധതിക്ക് നിർണായക പിന്തുണ ലഭിച്ചു. ......
ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി. ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 12- മത് ദോഹ റമദാൻ മീറ്റ് മാർച്ച് 14 വെള്ളിയാഴ്ച നടക്കും. ......
ദോഹ: മണിയൂർ പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും സഹോദരി സഹോദരന്മാരെ ഉൾപ്പെടുത്തി മവാഖ് മഹാ ഇഫ്താർ സംഗമം പേൾ സ്കൂളിൽ സംഘടിപ്പിച്ചു. ലഹരിമുക്ത മണിയൂർ എന്ന ക്യാപ്ഷനിൽ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ലഹരിവിരുദ്ധ മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരിക്കെതിരെ മവാഖിന്റെ കയ്യൊപ്പ് സംഘടിപ്പിച്ചു. ......

ദോഹ : അന്തരിച്ച കെഎംസിസി നേതാവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കലാ - കയിക മേഖലയിലെ സജീവസാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ ഓർമ്മക്കായി സ്മാരകം നിർമ്മിക്കാൻ കെഎംസിസി മലപ്പുറം ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു.അദ്ദേഹം ട്രഷററായി പ്രവർത്തിച്ചിരുന്ന പെരിന്തൽമണ്ണ സിഎച്ച് സെന്ററിന് ഒരു സ്ഥിര വരുമാനം ലഭ്യമാകുന്ന വിധമുള്ള ജീവകാരുണ്യ പദ്ധതിയാണ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി തയ്യാറാക്കുന്നത്.
കൗൺസിൽ യോഗം മുസ്ലിംലീഗ് ദേശിയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.എല്ലാവർക്കും പ്രിയപ്പെട്ട കെ മുഹമ്മദ് ഈസയുടെ ഓർമ്മക്കായി സ്മാരകം ഉയരുന്നത് അദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു ചടങ്ങിൽ ദുബായ് കെഎംസിസി പ്രസിഡണ്ട് ഡോ.അൻവർ അമീൻ, തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നലകത്ത്, സി വി ഖാലിദ്, അബ്ദുൽ അക്ബർ വേങ്ങശ്ശേരി, റഫീഖ് പള്ളിയാളി , ഇസ്മായിൽ ഹുദവി, അബ്ദുൽ മജീദ് പുറത്തൂർ, മുഹമ്മദ് ലയിസ് കുനിയിൽ സംസാരിച്ചു.
സ്മാരക നിർമ്മാണ കമ്മറ്റി ഭാരവാഹികൾ :
രക്ഷാധികാരികൾ :
എംപി ഷാഫി ഹാജി, എസ്എഎം ബഷീർ, വി ഇസ്മായിൽ ഹാജി, പിഎസ്എം ഹുസൈൻ, കെബികെ മുഹമ്മദ്, പിപി അബ്ദു റഷീദ് , ഹമദ് മൂസ തിരൂർ.
ചെയർമാൻ: ഡോ. അബ്ദുൽ സമദ്.
വൈസ് ചെയർമാൻ : സലിം നാലകത്ത് , അബ്ദുൽ നാസർ നാച്ചി, സിവി ഖാലിദ്, പികെ അബ്ദുറഹീം, സിദ്ധീഖ് വാഴക്കാട് , അലി മൊറയൂർ, ജാഫർ സാദിഖ് പാലക്കാട്.
ജനറൽ കൺവീനർ: സവാദ് വെളിയംകോട്. ......

വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് 2025 മാർച്ച് 8 അന്തരാഷ്ട്ര വനിതാ ദിനമാചരിച്ചു.ഡബ്ളിയു എം സി ഖത്തർ പ്രോവിൻസ് വനിതാ ഫോറം പ്രസിഡണ്ട് ഡോ: ഷീല ഫിലിപ്പോസ് മുഖ്യസന്ദേശം നൽകി.വനിതകളും പെൺകുട്ടികളും സ്ത്രീ ശാക്തീകരണവും, സമത്വവും ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും, അത് കുടുംബത്തിന്റേയും , സമൂഹത്തിന്റേയും ഭദ്രതയ്ക്കും, കൂടുതൽ കെട്ടുറപ്പിനും ഉതകുന്ന തരത്തിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെ യാവണമെന്നും ഷീല ഫിലിപ്പോസ് തന്റെ മുഖ്യ സന്ദേശ പ്രസംഗത്തിൽ പറഞ്ഞു.വനിതകളും, പെൺകുട്ടികളും സംരഭക രംഗത്ത് കൂടുതൽ കടന്ന് വരണം.
വനിതാ ശാക്തീകരണം പ്രസ്താവനകളിലൂടയല്ല പ്രവൃത്തികളിലൂടെയാണ് നേടേണ്ടതെന്നും, സമസ്ത മേഖലകളിലും വനിതകളുടെ ക്രീയാത്മകമായ പങ്കാളിത്തം ഉറപ്പുവരുത്തന്നതിലൂടെ മാത്രമെ വനിതാ ശാക്തീകരണവും തുല്യതയും കൈവരിക്കാനാകു എന്നും ഷീല ഫിലിപ്പോസ് തന്റെ അന്തരാഷ്ട്ര വനിതാ ദിന സന്ദേശത്തിൽ പറഞ്ഞു.
വിദ്യാഭ്യാസ മേഖലകളിലും , സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലും നേതൃത്വ രംഗത്തും വനിതകളുടെ സാന്നിദ്ധ്യവും പങ്കാളിത്തവും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും വളരെ പിന്നിലാണ്. തുല്യതയും ശാക്തീകരണവും പൂർണ്ണമാവണമെങ്കിൽ ഈ രംഗങ്ങളിലും വനിതാ സാന്നിദ്ധ്യവും നേതൃത്വവും കൂടുതൽ ഉറപ്പുവരുത്തണമെന്ന് ഡബ്ളിയു എം സി ഖത്തർ പ്രോവിൻസ് ജനറൽ സെക്രട്ടറി ശ്രീമതി കാജൾ മൂസ്സ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
ശ്രീ സുരേഷ് കരിയാട് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ശ്രീ വി എസ് നാരായണൻ വനിതാദിന സന്ദേശം നൽകി. ......

ദോഹ :ഖത്തറിലെ വിവിധ സാമൂഹിക-സാംസ്കാരിക - വ്യാവസായിക വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ മുവ്വായിരത്തോളം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമം ഖത്തര്‍ ഇന്ത്യന്‍ അംബാസ്സഡര്‍ ഹിസ് എക്സ്സലന്‍സി ശ്രീ.വിപുല്‍ ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും കരുതലിന്റെയും പങ്ക് വെക്കാലാണ് ഇഫ്താര്‍ സംഗമത്തിലൂടെ അനുഭവഭേദ്യമാകുന്നതെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അല്‍ മെഷാഫ് പോഡാര്‍ പേള്‍ സ്കൂളില്‍ മൂന്ന് വേദികളിലായി നടന്ന സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.സി. പ്രസിഡണ്ട് എ.പി മണികണ്ഠന് റമദാന് സന്ദേശ പ്രഭാഷണം നടത്തി. നന്മ പെയ്യുന്ന മാസമാണ് റമളാനെന്നും സമൂഹത്തില്‍ നന്മ വിതറുകയാണ് ഇഫ്താര്‍ സംഗമമെന്നും അദ്ധേഹം തന്റെ സന്ദേശ പ്രസംഗത്തില്‍ പറഞ്ഞു.
ഖത്തര്‍ ഇന്ത്യന്‍ എംബസ്സി കൗൺസിലര്‍മാരായ.ഗ്യാന്‍വീര്‍ സിംഗ്, .വൈഭവ് തന്‍ണ്ടാലെ, ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍, നോര്‍ക്ക റൂട്സ് ഡയരക്ടര്‍ ജെ കെ മേനോന്, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, അപ്പക്സ് ബോഡി അഡ്വൈസറി ചെയര്മാന്മാരായ പി. ......
ഖത്തറിലെ നരിപ്പറ്റ നിവാസികളുടെ കൂട്ടായ്മ ഒരുമ നരിപ്പറ്റ ഇഫ്താർ സംഗമവും ഐ.സി.ബി.എഫ്. ഭരണ സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഒരുമ മുഖ്യ രക്ഷാധികാരി ജാഫർ തയ്യിലിന് സ്വീകരണവും ദഫ്നയിലെ ജാഫർ തയ്യിലിന്റെ വില്ലയിൽ നടന്നു.
ഒരുമ നിക്ഷേപ സമ്പാദ്യ പദ്ധതി റിപ്പോർട്ട് അവതരണവും ഭവന നിർമാണ - ചികിത്സാ സഹായ ഫണ്ട് ശേഖരണവും ചടങ്ങിൽ വെച്ച് നടത്തി. ......
ദോഹ: ആശയ വൈവിധ്യത്തിന്റേയും ആദര്‍ശവൈജാത്യങ്ങളുടേയും സംഗമതീരങ്ങളില്‍ യോജിപ്പിന്റേയും രജ്ഞിപ്പിന്റെയും സമാനതകളില്ലാത്ത ചരിത്രം തീര്ത്ത്് യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ എം.ഇഎസ് കെ.ജിഹാളിൽ സംഘടിപ്പിക്കപ്പെട്ട വിവിധ സംഘടനാ നേതാക്കളുടെ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. ഗാഢമായ പരസ്പര ബന്ധത്തിന്റേയും സ്നേഹസാഹോദര്യത്തിന്റേയും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനകളിലെ നേതാക്കളും ഖത്തറിലെ വ്യാപാര വ്യവസായ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. ......
ദോഹ: ഇലോഫ് ഖത്തർ വനിതാ ദിനത്തോട് അനുബന്ധിച്ചു ‘lets imprint‘ എന്ന സന്ദേശത്തിൽ ‘നൂർ അൽ സുഹൂർ‘ നടത്തി.
അരോമ ദർബാർഹാളിൽ നടന്ന പരിപാടി ദോഹ ബ്യൂട്ടി സെന്റർ എം ഡി ഷീല ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. റിസർച്ച് സയന്റിസ്റ്റ് ജോർജ് വി ജോയി stronger together: healthy homes എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇലോഫ് പാട്രൺ Dr. ......